രാജ്യത്ത് ഏറ്റവും കൂടുതൽ സ്കൂളുകൾ കേരളത്തിൽ: മന്ത്രി
1564522
Tuesday, June 3, 2025 6:34 AM IST
കൊല്ലം: ജനസംഖ്യയുടെ ശതമാനാടിസ്ഥാനത്തിൽ ഇന്ത്യയിൽ എറ്റവും കൂടുതൽ സ്കൂളുകൾ ഉള്ളത് കേരളത്തിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പൊതു വിദ്യാഭ്യാസത്തിന് എറ്റുവുമധികം പണം ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീയണ്ണൂർ സർക്കാർ എൽപി സ്കൂളി െ ന്റ പുതിയ കെട്ടിടം അദ്ദേഹം ഉദ്ഘാടനംചെയ്തുപ്രസംഗിക്കുകയായിരുന്നു. കോളജുകളിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തി െ ന്റ ഭാഗമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഇതിനായി കിഫ്ബി 250 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കുകയാണ്. കൊട്ടാരക്കരയിൽ വിവിധ ഇടങ്ങളിയായി അക്കാഡമിക് ക്ലസ്റ്ററുകൾ ഒരുങ്ങുന്നു.
പുതിയ സ്കൂൾ കെട്ടിടത്തിൽ വിശാലമായ സ്മാർട്ട് ക്ലാസ് മുറികളുണ്ട്. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനൊപ്പം അടുക്കളയും ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി. സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജാകുമാരി, ഹെഡ്മിസ്ട്രസ് ജസിയ ബീഗം തുടങ്ങിയവർ പങ്കെടുത്തു.