കൊട്ടാരക്കരയിൽ ആധുനികവത്ക്കരിച്ച പൊതുമരാമത്ത് വിശ്രമ കേന്ദ്രം തുറന്നു
1565017
Thursday, June 5, 2025 6:27 AM IST
കൊട്ടാരക്കര : ആധുനിക സൗകര്യങ്ങ ളോടെ നവീകരിച്ച പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കൊട്ടാരക്കര വിശ്രമ കേന്ദ്രം മന്ത്രി കെ .എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർമാൻ കെ. ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൻ ബിജി ഷാജി, കൗൺസിലർ മാരായ എസ്.ആർ.രമേശ്, എ .ഷാജു, ഫൈസൽ ബഷീർ, ജി .സുഷമ്മ, അനിത ഗോപകുമാർ, വനജ രാജീവ്,സിപി എംഏരിയ സെക്രട്ടറി പി .കെ. ജോൺസൻ,
പി ഡബ്ല്യു ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ .ആർ. ശോഭ,അസിസ്റ്റന്റ് എൻജിനീയർ ഗോകുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര എംഎൽഎ കൂടിയായ മന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ച 74.60 ലക്ഷം വിനിയോഗിച്ചാണ് നവീകരണം പൂർത്തീകരിച്ചത്.
രണ്ട് വി ഐ പി മുറികളും ഒരു പി ഡബ്ലു ഡി മുറിയും കോൺഫറൻസ് ഹാളും കാന്റീനും ഉൾപ്പെടുന്ന റെസ്റ്റ് ഹൗസിൽ പൊതുജ നങ്ങൾക്കായി ആറ് മുറികളും നിലവിലുണ്ട്.