കൊല്ലം :ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച ദീ​ർ​ഘ വീ​ക്ഷ​ണ​മു​ള്ള പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​നെന്ന് ഡിസിസി പ്രസിഡന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ്‌ നേ​താ​വും ച​ട​യ​മം​ഗ​ലം മു​ൻ എം​എ​ൽഎ​യു​മാ​യി​രു​ന്ന പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മൂ​ന്നാ​മ​ത് അ​നു​സ്മ​ര​ണ യോ​ഗം "പ്ര​യാ​ർ ഗോ​പാ​ല കൃ​ഷ്ണ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടു​ക്ക​ൽഎൻഎസ്എസ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ അ​ഡ്വ. ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി സൈ​മ​ൺ അ​ല​ക്സ്‌, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ഇ​ല്യാ​സ് റാ​വു​ത്ത​ർ, ഡി.​ച​ന്ദ്ര​ബോ​സ്, ചി​ത​റ മു​ര​ളി, വി.​ടി .സി​ബി, കെ.​ജി സാ​ബു, മു​ഹ​മ്മ​ദ്‌ കു​ഞ്ഞ്, അ​ഡ്വ. നി​യാ​സ് ചി​ത​റ, രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ഹ​രി​ലാ​ൽ, സി​റാ​ജ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ പ്രസംഗിച്ചു.