പത്തനാപുരം ഇഎംഎസ് സഹകരണ ആശുപത്രിക്ക് പുതിയ സ്പെഷാലിറ്റി ബ്ലോക്ക്
1564818
Wednesday, June 4, 2025 6:54 AM IST
കൊല്ലം: മികച്ച സൗകര്യങ്ങളും പരിചയസമ്പന്നരായ ഡോക്ടർമാരുമുള്ള ആശുപത്രികൾ വിവിധ പ്രദേശങ്ങളിലേക്ക് വരികയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
പത്തനാപുരം ഇഎംഎസ് സഹകരണ ആശുപത്രിയുടെ പുതിയ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ 100 കിടക്കകൾ ആശുപത്രിയിലുണ്ട്.
അനുബന്ധമായി നഴ്സിംഗ് കോളജും കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തും. കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രികൾ അനിവാര്യമാണെന്നും പ്രഗത്ഭരായ പല ഡോക്ടർമാരുടെയും സാന്നിധ്യം ആശുപത്രിയുടെ സ്വീകാര്യത വർധിപ്പിച്ചുവെന്നും എമർജൻസി വിഭാഗം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
ഇഎംഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് ദസ്തകീർ സാഹിബ് അധ്യക്ഷനായി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ .ആനന്ദവല്ലി, ഹോർട്ടികോർപ് ചെയർമാൻ അഡ്വ.എസ്.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.