തൃശൂര്‍ പൂരം നടന്ന ദിവസം രാത്രി ഉറങ്ങിപ്പോയെന്ന എഡിജിപിയുടെ വാദം പൂരം കലക്കിയെന്നതിന് തെളിവ്: കെ. മുരളീധരന്
1565018
Thursday, June 5, 2025 6:27 AM IST
കൊല്ലം: തൃശൂര്‍ പൂരം കലക്കല്‍ ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എം.ആര് അജിത്കുമാറിന്റെവിശദീകരണം പൂരം കലക്കിയതാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്.
വളരെ പ്രധാനപ്പെട്ട പൂരം നടക്കുമ്പോള്‍ ഇത്ര ഉറക്കം വരികയാണെങ്കില്‍ അതിന്റെഅര്‍ഥം കലക്കിയതാണ് എന്നാണ് മനസിലാക്കേണ്ടത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തനായിരുന്ന വി.എസ്. സുനില്‍കുമാറിനെ ചതിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്.
സുനില്‍ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത്. വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്തത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിക്ക് പോയി. കോണ്‍ഗ്രസിന്റെ ചില വോട്ടുകള്‍ എല്‍ഡിഎഫിലേക്കും പോയെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കും. അന്‍വര്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടത്തിലാണെന്നും മുരളീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു.