കു​ള​ത്തൂ​പ്പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്‌ട്രീ​യ ഗോ​കു​ൽ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് കാ​ലി സ​മ്പ​ത്ത് സം​യോ​ജി​ക്കു​ന്ന​തി​നു​ള്ള റി​സ​ർ​ച്ച് സെ​ന്‍റ​ർ കു​ള​ത്തൂ​പ്പു​ഴ​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി​യാ​യെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.

കു​ള​ത്തൂ​പ്പു​ഴ കെഎ​ൽഡി ​ബോ​ർ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ന്ത്രി ജെ.ചി​ഞ്ചു റാ​ണി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ലും ക​ന്നു​കാ​ലി പ​രി​പാ​ല​ന​ത്തി​നും ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച 80 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി 15 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ക്കു​ക​യും അ​തി​ന്‍റെ ഭാ​ഗ​മാ​യി 7.5 കോ​ടി രൂ​പ ല​ഭി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് കു​ള​ത്തൂ​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നം​ല​ഭി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.

ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ൽ 100 പ​ശു​ക്ക​ളെ സം​ര​ക്ഷി​ച്ച് പ​രി​പാ​ലി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി കു​ള​ത്തൂ​പ്പു​ഴ കെഎ​ൽഡി ​ബോ​ർ​ഡ് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ അ​റി​യി​ച്ചു.

പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ലാ​ബീവി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​തു​ഷാ​ര, കെഎ​ൽഡി ​ബോ​ർ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ടർ ഡോ.രാ​ജീ​വ്, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ലി​ജു ജ​മാ​ൽ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.സ​ന്തോ​ഷ്, പി.​ജെ. രാ​ജു, എ​സ്. മോ​ഹ​ന​ൻ പി​ള്ള, അ​ജി​മോ​ൻ ,വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യി​രു​ന്നു മ​ന്ത്രി​യു​ടെ കു​ള​ത്തൂ​പ്പു​ഴ കെഎ​ൽഡി ​ബോ​ർ​ഡ് സ​ന്ദ​ർ​ശ​നം.