കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ചു
1564828
Wednesday, June 4, 2025 7:01 AM IST
കുണ്ടറ : കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ചു. ആശുപത്രിമുക്ക് ബിഎസ്എൻഎല്ലിന് സമീപം ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം.
കുണ്ടറ ഭാഗത്തുനിന്നും വന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം മറ്റൊരു സ്കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയി.
ഉടൻ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോ വന്നതിന് പിന്നാലെ കാർ ഉടമസ്ഥർ പോലീസ് സ്റ്റേഷനിൽ ഹാജരായി പരിക്കുപറ്റിയ സ്കൂട്ടർ യാത്രികരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.