അലയമണ്‍ പഞ്ചായത്ത് പ്രവേശനോത്സവം ന്യൂ എല്‍പിസ്കൂളില്‍ നടന്നു
1565019
Thursday, June 5, 2025 6:27 AM IST
അഞ്ചല്‍ : അലയമണ്‍ ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം ന്യൂ എല്‍പി സ്കൂളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
അച്ചടക്കവും പൊതുബോധവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്ന കാര്യത്തില്‍ പൊതുവിദ്യാലയങ്ങള്‍ വഹിക്കുന്നു പങ്ക് വലുതാണെന്നും എം. ജയശ്രീ പറഞ്ഞു. വൈസ് പ്രസിഡന്റ് ജി. പ്രമോദ് പാഠപുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും വിതരണം നിര്‍വഹിച്ചു. തുടര്‍ന്നു പുത്തന്‍ കുരുന്നുകളെ തൊപ്പിയും ബലൂണും മധുരവും സമ്മാനങ്ങളും നല്കി സ്വീകരിച്ചു.
പിടിഎ പ്രസിഡന്റ് പി. സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എച്ച്എം ബി.എസ്. സീമ, ബിആര്‍സി കോഡിനേറ്റര്‍ ദിവ്യ, സീനിയര്‍ അസിസ്റ്റന്റ് ഗീതാകുമാരി, വിദ്യാര്‍ഥി പ്രതിനിധി പ്രണവ് എന്നിവര്‍ പ്രസംഗിച്ചു.