പഠനത്തോടൊപ്പം വരുമാനവും; വിദ്യാർഥികൾ സ്റ്റാർട്ട് അപ്പ് ആരംഭിച്ചു
1564819
Wednesday, June 4, 2025 6:54 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ മേൽനോട്ടത്തിൽ ‘ബയോമെർക്കാറ്റസ് ' എന്ന പേരിലുള്ള സ്റ്റാർട്ട് അപ്പ് ആരംഭിച്ചു.
ഭക്ഷണത്തിന് ഉപയോഗിക്കുന്ന വിവിധ പ്രോഡക്റ്റുകളായ വിത്ത് മുളപ്പിച്ചുണ്ടാക്കിയ മൈക്രോഗ്രീൻസ്, വാഴയുടെ തണ്ടിൽ നിന്നും ഉത്പാദിപ്പിക്കുന്ന പ്ലാന്റുറ പൗഡർ, ജൈവവളമായ ന്യൂട്രാഗ്രീൻ, ജൈവമിത്ര കമ്പോസ്റ്റ്, വിവിധ ടിഷ്യൂക്കൾച്ചർ തൈകൾ, അലങ്കാര ഔഷധ സസ്യങ്ങൾ എന്നിവയുടെ ഉത്പാദനവും വിതരണവും ‘ബയോമെർക്കാറ്റസ്’ എന്ന പേരിലുള്ള സ്റ്റാർട്ട്അപ്പ് പ്രോഗ്രാം വഴി നടത്തുന്നു.
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും നേടാനുള്ള പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു. മാനേജർ ഫാ.ഡോ.അഭിലാഷ് ഗ്രിഗറി അനുഗ്രഹ പ്രഭാഷണം നടത്തി.
കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.എം.ആർ.ഷെല്ലി അധ്യക്ഷത വഹിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ.ഷൈജു, ഡോ.സിസ്റ്റർ സോഫിയ, ഗവേഷക വിദ്യാർഥികളായ രേഷ്മ ബെൻസൺ, അലൻ അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.