ജാതി പറഞ്ഞ് അധിക്ഷേപം : ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1564817
Wednesday, June 4, 2025 6:54 AM IST
കൊല്ലം : ഭിന്നശേഷിക്കാരനായ വയോധികനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചായക്കട അടിച്ചുതകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ശാസ്താംകോട്ട ഡിവൈഎസ്പി ക്ക് നിർദേശം നൽകി.
കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. പെരുമ്പുഴ കോവിൽമുക്ക് സ്വദേശി സുകേശൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരൻ കൊട്ടാരക്കര എസ് സിഎസ് റ്റി കോടതിയിൽ സമർപ്പിച്ച പരാതിയിലെ ഉത്തരവുപ്രകാരം മൊഴി രേഖപ്പെടുത്തി കുണ്ടറ പോലീസ് ക്രൈം 1133/22 നമ്പറായി കേസ് രജിസ്റ്റർ ചെയ്തതായി കുണ്ടറ എസ്എച്ച് ഒ കമ്മീഷനെ അറിയിച്ചു.