പഠനോത്സവം സമാപിച്ചു
1564830
Wednesday, June 4, 2025 7:01 AM IST
അഞ്ചല്‍ : ഒരുമാസമായി കടമാന്‍കോട് കുഴവിയോട് സാമൂഹിക പഠനമുറിയില്‍ സംഘടിപ്പിച്ചു വന്ന പഠനോത്സവം സമാപിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഊരുമൂപ്പന് അപ്പുക്കുട്ടന് കാണി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി.ആര്. സന്തോഷ്കുമാര്‍, കടമാന്‍കോട് ഊരുമൂപ്പന് എസ്. രതീഷ്, ടി. രാജശേഖരന്കാണി, ടി.പുഷ്പാംഗതന് കാണി, സദാശിവന് കാണി, ഓമന, രമണി, സുധീഷ്, അനില, വിജിത, ശരത്, ലേപുമോള്, ആദിത്യന് എന്നിവര്‍ പ്രസംഗിച്ചു.