‘നക്ഷത്രങ്ങളുടെ പള്ളിക്കൂടം’ പുസ്തക വിതരണം നടത്തി
1565305
Friday, June 6, 2025 6:28 AM IST
പരവൂർ : എസ്എൻവിജി എച്ച്എസിലെ വിദ്യാർഥികൾ എഴുതിയ കവിതകളും കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും പിടിഎയുടെയും സഹകരണത്തോടെ നക്ഷത്രങ്ങളുടെ പള്ളിക്കൂടം എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തി െ ന്റ കോപ്പികൾ പ്രവേശനോത്സവ ചടങ്ങിൽ വിതരണം ചെയ്തു.
കുട്ടികളുടെ വായനാശീലവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് നവാഗതരായ 50 കുട്ടികൾക്ക് പൂർവ വിദ്യാർഥികളുടെയും പൂർവാധ്യാപകരുടെയും സഹായത്തോടെ സൗജന്യമായി വിതരണം ചെയ്തത്. പിടിഎ പ്രസിഡന്റ് സി.അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു.