മാധവിക്കുട്ടി സാഹിത്യ പുരസ്കാരം സമ്മാനിച്ചു
1564822
Wednesday, June 4, 2025 6:54 AM IST
കൊട്ടാരക്കര : സാഹിത്യകാരി മാധവിക്കുട്ടിയുടെ 16-ാമത് ചരമ വാർഷിക ദിനാചരണം വിവിധ പരിപാടികളോടെ കിരീടം ബുക്സിന്റെ ആഭിമുഖ്യത്തിൽ വാളകം ഗാന്ധിഭവൻ മേഴ്സി ഹോമിൽ നടന്നു. നോവലിസ്റ്റ് ബാബു തടത്തിൽ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ അഞ്ചൽ ദേവരാജൻ അധ്യക്ഷതവഹിച്ചു.
ഈ വർഷത്തെ മാധവിക്കുട്ടി പുരസ്കാരം ഡോ. തേവന്നൂർ മണിരാജിന് വേണ്ടി മകൾ രശ്മി രാജ് ഏറ്റുവാങ്ങി. റെയ്ന വിനു രചിച്ച ഹോപ്പ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം റിട്ട. ജില്ലാ കളക്ടർ പി. അർജുനൻ നിർവഹിച്ചു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എം.റജി, ബെൻസി റജി എന്നിവർ മുൻ അധ്യാപകരെ ആദരിച്ചു. മാധ്യമപ്രവർത്തകൻ ജോൺ പി. തോമസ് എഴുത്തുകാർക്കുള്ള സ്നേഹസമ്മാനം വിതരണം ചെയ്തു.
തലവടി ടിഎംടി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് അറയ്ക്കൽ എസ്എസ്എൽസി ,പ്ലസ് ടു വിദ്യാർഥി പ്രതിഭകളെ അനുമോദിച്ചു. ഗാന്ധിഭവൻ പ്രതിനിധി ഡോ. വിൻസെന്റ് ഡാനിയൽ, എൻ.കെ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.