കു​ണ്ട​റ: ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ജ​പ്തി ഒ​ഴി​വാ​ക്കി എം​എ​ൽ​എ. പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡ് ചാ​ലു​വി​ള വീ​ട്ടി​ൽ ബി​ജു​വി​ന്‍റെയും കു​ടും​ബ​ത്തി​ന്‍റെ​യും ജ​പ്തി ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന വ​സ്തു​വി​ന്‍റെ പ്ര​മാ​ണം ജ​പ്തി ഒ​ഴി​വാ​ക്കി പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

ബാ​ങ്കി​ലെ ബാ​ധ്യ​ത തീ​ർ​ത്ത് പ്ര​മാ​ണം എ​ടു​ത്ത് ന​ൽ​കി​യ​ത് കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​യും, അ​മേ​രി​ക്ക​യി​ൽ ബി​സി​ന​സ് പ്ര​മു​ഖ​നും, സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേ​മ്പ​ർ ഓ​ഫ് കോ​മേ​ഴ്സ് മു​ൻ​പ്ര​സി​ഡ​ന്‍റും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ഫി​ലി​പ്പ് കൊ​ച്ചു​മ്മ​നും സം​ഘ​ട​ന​യും ചേ​ർ​ന്നാ​ണ്.

ഫി​ലി​പ്പ് കൊ​ച്ചു​മ്മ​ന്‍റെ പ്ര​വ​ർ​ത്തി ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തെ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് അ​ങ്ങേ​യ​റ്റം പ്ര​ശം​സാ​ർ​ഹ​വും, മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യു​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ബി​ജു​വി​ന്‍റെകു​ടും​ബ​ത്തി​ന്‍റെ ദു​രി​താ​വ​സ്ഥ വ​ള​രെ വൈ​കി എം ​എ​ൽ എ ​വ​ഴി ആ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നും ഉ​ട​ൻ ത​ന്നെ പൂ​ർ​ണ മ​ന​സോ​ടെ പ്ര​മാ​ണം എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്നും ഫി​ലി​പ്പ് കൊ​ച്ചു​മ്മ​ൻ പ​റ​ഞ്ഞു.