അക്ഷര മധുരം നുകരാനെത്തിയ കുരുന്നു ശലഭങ്ങളെ സ്വീകരിച്ച് സ്കൂളുകൾ
1564527
Tuesday, June 3, 2025 6:35 AM IST
കൊല്ലം: ആദ്യാക്ഷരത്തി െ ന്റ അമൃത് നുകരാനായി പറന്നെത്തിയ കുരുന്നു ശലഭങ്ങളെ സ്വീകരിച്ച് ജില്ലയിലെ സ്കൂളുകൾ. ചിത്രശലഭങ്ങൾ കണക്കെ പാറി പരിലസിക്കുന്ന കുരുന്നുകൾക്ക് ഇന്ദ്രിയാനുഭവങ്ങളിലൂടെ പുത്തനറിവുകൾ സ്വായത്തമാക്കാനിണങ്ങുന്ന വർണക്കൂടാരം അവർക്ക് അത്ഭുതങ്ങളുടെ ലോകം തുറക്കുന്നതായിരുന്നു.
കൊല്ലം: തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവം മുൻ ലോക്കൽ മാനേജർ ഫാ. റൊമാൻസ് ആന്റണി ഫ്ലാഗ് ഉയർത്തിയതോടെയാണ് ആരംഭിച്ചത്. പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയിപ്രസംഗിച്ചു. ഫാ. റൊമാൻസ് ആന്റണി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ അറിവും സ്വഭാവ രൂപീകരണവും രൂപാന്തരീകരണവും നടക്കേണ്ട ഇടമാണ് വിദ്യലയങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം: ഗവ.ടി ടി ഐയിൽ അറിവരങ്ങിലേക്ക് എത്തിചേർന്ന കുരുന്നുകളെ ഡിവിഷൻ കൗൺസിലറും മുൻ മേയറുമായ പ്രസന്ന ഏണസ്റ്റ് ആണ് സ്വീകരിച്ചത്. അക്ഷര മധുരം നുകരാനായെത്തി ചേർന്ന കുരുന്നുകൾക്കിത് നേരി െ ന്റ പുത്തനറിവുകൾ ആർജിക്കുന്നതിനുള്ള നാന്ദി കുറിക്കലാണ് ഓരോ പ്രവേശനോത്സവവുമെന്ന് പ്രസന്ന ഏണസ്റ്റ് ആശംസിച്ചു.
അത്യാധുനിക നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ, യുക്തിബോധവും ശാസ്ത്ര ചിന്തയും വളർത്താനിണങ്ങുന്ന ശാസ്ത്ര, ജ്യോതിശാസ്ത്ര പാർക്ക്, എ ഐ -യുടെ പുത്തൻ സാങ്കേതിക വിദ്യകൾ ആർജിക്കാനിണങ്ങുന്ന ഐ ടി പാർക്ക് എന്നിവ ഗവ ടി ടി ഐയുടെ പ്രത്യേകതകളാണ്. ചടങ്ങിൽ പ്രിൻസിപ്പാൾ ഇ.ടി.സജി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജി.ലെനൊ, അധ്യാപകരായ പി.കെ.ഷാജി, ഇ.എം.അൻസർ, സുലത രാമചന്ദ്രൻ, എൻ.ആർ. ജീന, സി.പി. ഗീതാകുമാരി എന്നിവർ നേതൃത്യം നൽകി.
കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ പ്രവേശനോൽസവം 2025 സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ മഞ്ജു രാജീവ് ,ചാത്തന്നൂർ സൈലോർ ശ്രീ നികേതൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ കിഷോർ ആന്റ ണി , റവ. ഫാ. മാത്യൂ തോമസ് ,അക്കാഡമിക് കോർഡിനേറ്റർ എൽ. ഗിരിജാ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥിവിദ്യാർഥി നികൾ അവതരിപ്പിച്ച സ്വാഗത നൃത്ത ശില്പവും വിവിധ കലാ പരിപാടി കളും ചടങ്ങിന് മാറ്റ് കൂട്ടി. ഓൺലൈൻ പേജിയന്റ് ഷോ ആയ അറോറ 2025 വിജയികൾക്കും, സമ്മർ ക്യാമ്പ് അംഗങ്ങൾക്കും 2025 ബോർഡ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 10, 12 ക്ലാസിലെ വിദ്യാർഥികൾക്കുളള അവാർഡുകൾ വിതരണം ചെയ്തു. ബിഷൻ ക്രിസ്റ്റോ, അനഘ അജിത്ത്, സനിത ,അജ്മൽ ,നിതിൻ തോമസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
കുളത്തൂപ്പുഴ: പട്ടിക വർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ സ്കൂളിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു. അക്ഷര മധുരം നുകരാനായി സ്കൂളിൽ എത്തിയ കുരുന്നുകളെ അധ്യാപകരും പട്ടിക വർഗ വകുപ്പ് ജീവനക്കാരും വരവേറ്റ് വർണ കുടകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച ഹരിത ക്യാമ്പസിലേക്ക് ആനയിച്ചു. പി ടി എ പ്രസിഡന്റ് എം.ആര്യ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവേശനോത്സവ ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീനാ ഷാജഹാൻ നിർവഹിച്ചു.
ജില്ലാ പട്ടിക വർഗ വകുപ്പ് ഓഫീസർ എസ്.വിധുമോൾ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സീനിയർ സൂപ്രണ്ട് വി.സുരേഷ്കുമാർ, സ്കൂൾ പ്രഥമധ്യാപിക സി.ഗിരിജ, സ്കൂൾ മാനേജർ എസ്. ഷാഹിർ, സ്റ്റാഫ് സെക്രട്ടറി സണ്ണി സെറാഫിൻ, സീനിയർ അസിസ്റ്റന്റ് എസ്.ബിനുകുമാർ, അധ്യാപകൻ പി.ശ്രീജിത്ത്, പിടിഎ മെമ്പർ സരിത, ആർ.ടി. രമേശ്, എഫ്.എൽ. ബിനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു.
എസ് എസ് എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ എ.എൻ അഥിൻ, ഹയർ സെക്കണ്ടറിയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
പുനലൂർ : സെന്റ്ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടന്നു. പിടിഎ പ്രസിഡന്റ്അജി ആന്റണി അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ വൈസ് ചെയർമാൻ രഞ്ജിത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ റവ.ഡോ. ക്രിസ്റ്റി ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി. എം പി ടി എ പ്രസിഡന്റ് ബീമ ഷെഫീഖ്, ഹെഡ്മിസ്ട്രസ് പുഷ്പമ്മ, അധ്യാപക പ്രതിനിധി സിസ്റ്റർ ഐറിൻ, സിസ്റ്റർ ജെസി എന്നിവർ പ്രസംഗിച്ചു.
സ്കൂളിന്റെപൂർവവിദ്യാർഥികളും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളുമായ ഉത്തര രാജി, മിഥുൻ ലാൽ എന്നിവർ നവാഗതർക്ക് സ്കൂൾ അനുഭവം പങ്കുവച്ചു. തുടർന്ന് നവാഗതരായ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും സമ്മാനങ്ങൾ നൽകിയും പായസം വിളമ്പിയും പ്രവേശനോത്സവം ആഹ്ലാദഭരിതമാക്കി. ശാസ്താം കോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ പ്രവേശനോത്സവവും മെറിറ്റ് ഡേയും വർണാഭമായി ആഘോഷിച്ചു.
ഇരുപത് വർഷം പൂർത്തിയാകുന്ന ബ്രൂക്കിലെ വൈജ്ഞാനിക ചരിത്രത്തിന്റെ തുടർച്ചയെന്നോണം വർണ്ണക്കാഴ്ചകളൊരുക്കി പാട്ടും സംഗീതവും നൃത്താവിഷ്കാരങ്ങളും ഒക്കെ നിറഞ്ഞ ബ്രൂക്ക് അങ്കണത്തിൽ പ്രവേശനോത്സവ ഔദ്യോഗിക ഉദ്ഘാടനം കേരള സർവകലാശാല കൊമേഴ്സ് വിഭാഗം വകുപ്പ് മേധാവി ബിജു ടെറൻസ് നിർവഹിച്ചു.സി ബി എസ് ഇ പരീക്ഷയിൽ പത്താം ക്ലാസ്സിലും പ്ലസ്ടു വിലും ഉന്നത വിജയം നേടിയ ബ്രൂക്കിലെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും സ്കൂളിൽ നടന്നു.
ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ. ഡോ. ജി എബ്രഹാം തലോത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് സ്വാഗതവും സെക്രട്ടറി ജോജി റ്റി കോശി കൃതജ്ഞതയും രേഖപ്പെടുത്തി.
കൊട്ടാരക്കര: സ്കൂൾ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ഗവ.എച്ച്എസ്എസ്ആന്റ് വിഎച്ച്എസ്എസ് കൊട്ടാരക്കരയിൽ മന്ത്രി കെ .എൻ .ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സമീപകാലത്ത് പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ കാലോചിതമായപരിഷ്കാരങ്ങളാണ് സർക്കാർ നടപ്പിലാക്കിയത് യഥാസമയം പാഠപുസ്തകങ്ങൾ എത്തിക്കുക കുട്ടികളുടെ പഠനഭാരം കുറയ്ക്കുക എന്നിവയൊക്കെ പരിഷ്കരങ്ങളുടെ ഭാഗമാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒന്നാം സ്ഥാനത്താണ് എന്ന് മന്ത്രി കൂട്ടിച്ചേർത്തു .
നഗരസഭാ ചെയർമാൻ അഡ്വ .കെ .ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷത വഹിച്ച ചടങ്ങ് വിദ്യാഭ്യാസ ഉപഡയറക്ടർ ലാൽ കെ. ഐ. സ്വാഗതവും പ്രവേശനോത്സവ സന്ദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി .കെ .ഗോപൻ , മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി .നാഥ് , ബിജി ഷാജി , മുൻ ചെയർമാൻമാരായ എസ്. ആർ. രമേശ് , എ .ഷാജു , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫൈസൽ ബഷീർ, മിനി കുമാരി , സുഷമ,കൗൺസിലർമാരായ അനിത ഗോപകുമാർ , അരുൺ കാടാംകുളം, വനജ രാജീവ്, ഡി ഇ ഒ അമൃത, എ ഇ ഒ ബിന്ദു, പ്രിൻസിപ്പൽ പ്രദീപ്കുമാർ, എന്നിവർ പ്രസംഗിച്ചു.
ചാത്തന്നൂർ: ഗവ.എൽപി സ്കൂളിലെ പ്രവേശനോത്സവം ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻ ആർ. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല വർഗീസ് എന്നിവർ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ സജീന നജീം, ചാത്തന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദസ്തക്കീർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി. ദിജു, ഷീബ മധു, എസ്.ജയകുമാർ എന്നിവർ പ്രസംഗിച്ചു.
ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജി. ബിജു അധ്യക്ഷനായിരുന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ശ്രീകുമാർ , എസ് എം സി ചെയർമാൻ ടി. ദിജു, പി ടി എ വൈസ് പ്രസിഡന്റ്എസ്. സേതുലാൽ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ എസ്. രാഖി, കെ. സിന്ധു, പി. പ്രദീപ്, എ. രാജേഷ്, എസ്. സതീശൻ, എസ്. ബിജിലി, ആർ. സി. റീജ, സി. ജി. ശ്രീജനാഥ്, സ്റ്റാഫ് സെക്രട്ടറി എ. സുഷമ, ബി. വേണു, നിഷ മോൾ എന്നിവർപ്രസംഗിച്ചു.

ചവറ : ചവറ ഉപജില്ലാതല പ്രവേശനോത്സവം വടക്കുംതല ഗവ.ഡി വി എൽ പി എസിൽ നടന്നു. സുജിത്ത് വിജയൻ പിള്ളഎംഎൽഎ ഉദ്ഘാടനം ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീകല അധ്യക്ഷയായി. മുഖ്യപ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേത്രിതല പഞ്ചായത്ത് പ്രതിനിധികളായ എസ്. സോമൻ, നിഷ സുനീഷ് , ജോർജ് ചാക്കോ, മല്ലയിൽ അബ്ദുൽ സമദ് ,ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റ്റി.കെ .അനിത , എസ്എംസി ചെയർമാൻ എം. അനീസ്, സ്കൂൾ പ്രധമാധ്യാപിക അമ്പിളി കുമാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
ചവറ : ഗവ.യുപിഎസ്ചവറ സൗത്തിൽ ചവറ തെക്കുംഭാഗം പഞ്ചായത്ത് തല പ്രവേശനോത്സവം വർണാഭമായി നടന്നു.തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. എം.സി ചെയർമാൻ സുനിൽ പള്ളിപ്പാടൻ അധ്യക്ഷനായി. തെക്കുംഭാഗം എസ്എച്ച്ഒ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. തെക്കും ഭാഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് പ്രഭാകരൻ പിള്ള, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അപർണ രാജഗോപാൽ, മെമ്പർമാരായ സജുമോൻ, മീന, സ്മിത .സിന്ധു, എച്ച്എം കൃഷ്ണകുമാരി,സ്റ്റാഫ് സെക്രട്ടറി വി.അഞ്ജു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.