വൈഎംസിഎ സ്ഥാപക ദിനാചരണവും ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനവും ആറിന്
1564517
Tuesday, June 3, 2025 6:34 AM IST
കൊല്ലം: വൈഎംസിഎ പ്രസ്ഥാനത്തി െ ന്റ സ്ഥാപക ദിനാചരണം കൊല്ലം സബ് റീജിയ െ ന്റ നേതൃത്വത്തിൽ ആറിന് ഉച്ചകഴിഞ്ഞ് 3.30ന് കൊല്ലം വൈഎംസിഎ ഹാളിൽ നടക്കും.യൂണിറ്റ് വൈഎംസി എകളുടെ ലഹരി വിരുദ്ധ കാമ്പയി െ ന്റ ഉദ്ഘാടനവും സ്ഥാപക ദിനാചരണ സമ്മേളനവും ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിക്കും.
സബ് റീജിയൻ ചെയർമാൻ കുളക്കട രാജു അധ്യക്ഷത വഹിക്കും.മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി സ്ഥാപകദിന സന്ദേശം നൽകും. കൊല്ലം വൈഎംസിഎ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ, എം.തോമസ്കുട്ടി, അഡ്വ.കെ.കെ.ഐസക്, എ.കെ. സന്തോഷ് ബേബി, ടി.കെ. ജേക്കബ്, തങ്കച്ചൻ തോമസ്, ജി.വി.ചാക്കോ, സി.കെ.പൊടിയൻ, കെ. കെ.കുര്യൻ, സജയ് തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. യാക്കോബാ സഭ കൊല്ലം ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്ത ആദിച്ചനല്ലൂർ വൈഎംസിഎ പ്രസിഡന്റ്ഫാ. സാബു സാമുവേലിനെ ചടങ്ങിൽ ആദരിക്കും.