ഓടനാവട്ടത്ത് കലാസംഗമവും പ്രതിഭകളെ ആദരിക്കലും നടത്തി
1564327
Monday, June 2, 2025 6:34 AM IST
ഓടനാവട്ടം: കോസ്മിക് കൾച്ചറൽ ആ െന്റ റിസർച്ച് സെന്റ റി െ ന്റ ആഭിമുഖ്യത്തിൽ നടന്ന കലാസംഗമവും പ്രതിഭകളെ ആദരിക്കലും അധ്യാപക കലാസാഹിതി സംസ്ഥാന പ്രസിഡന്റ് എ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രതിഭകൾക്കുള്ള ആദരവ് സംഗീത സംവിധായകൻ രാജൻ കോസ്മിക് നിർവഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ഷീബ സന്തോഷ്, ഓടനാവട്ടം വിജയപ്രകാശ്, റിട്ട.ഡിവൈഎസ്പി എസ്.വിദ്യാധരൻ, ഡോ.എൽ.ടി.ലക്ഷ്മി, കെ. ശശിധരൻ, അബ്ദുൾ ലത്തീഫ്, ബിജു ഇല്ലിക്കൽ, ടി.എസ്.ആഭ, വരദരാജൻ, ഐശ്വര്യ ഷൈൻ, ഷീന എന്നിവർ പ്രസംഗിച്ചു.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെയും എസ്എസ്എൽസി,പ ്ലസ് ടു, ബിരുദ തലങ്ങളിൽ ഉന്നത വിജയം നേടിയ 30 ൽ പരം വിദ്യാർഥികളെയും യോഗത്തിൽ ആദരിച്ചു.