കൊ​ല്ലം: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ െന്‍റ (ഇ​പ്ലോ) ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ത്തി​നാ​യി സൂം​ബ​യും ല​ഹ​രി​ക്കെ​തി​രെ ക​രാ​ട്ടെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ ല​ഹ​രി​വി​മു​ക്ത, ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യു​ടെ 'സു​ന്ദ​ര കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​ചി​ഞ്ചു റാ​ണി നി​ർ​വഹി​ച്ചു.

മ​നു​ഷ്യ​നി​ഷ്ട​മു​ള്ള നൃ​ത്ത​വും സം​ഗീ​ത​വും അ​തി​നോ​ടൊ​പ്പ​മു​ള്ള അ​യോ​ധ​ന​ക​ല​ക​ളു​ടെ ചു​വ​ടു​ക​ളും എ​യ്റോ​ബി​ക്സും ചേ​ർ​ന്ന സൂം​ബ സ​ക​ല​രി​ലേ​ക്കും എ​ത്തി​ക്കു​വാ​നു​ള്ള ക​രു​ത​ൽ അ​ക്കാ​ദ​മി​യു​ടെ പ​ദ്ധ​തി​യാ​യ 'സൂം​ബ ഫി​റ്റ്ന​സ് വി​ത്ത്‌ ഹെ​ൽ​ത്തി ന്യൂ​ജ​ൻ' സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കൂ​ടി​യാ​ണ് ന​ട​ന്ന​ത്.

ആ​രോ​ഗ്യ​മു​ള്ള ല​ഹ​രി​വി​മു​ക്ത കേ​ര​ള​മാ​ണ് ഇ​പ്ലോ മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്. ഇ​പ്ലോ​യു​ടെ സു​ന്ദ​ര​കേ​ര​ളം അ​തി​നോ​ടൊ​പ്പ​മു​ള്ള മു​ന്നേ​റ്റ​മാ​ണ്. പു​തു​ത​ല​മു​റ​ക്ക് ഇ​ഷ്ട​മു​ള്ള സം​ഗീ​ത​വും നൃ​ത്ത​വും ചേ​ർ​ന്ന് കൊ​ടു​ക്കു​ന്ന സൂം​ബ​യെ​ന്ന വ്യാ​യാ​മം ആ​രോ​ഗ്യ​മു​ള്ള ഒ​രു ജ​ന​ത​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കും.

ക​രാ​ട്ടെ പോ​ലു​ള്ള മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ലേ​ക്ക് കു​ഞ്ഞു​ങ്ങ​ളെ തി​രി​ച്ചു​വി​ടു​മ്പോ​ൾ അ​വ​ർ മ​റ്റു മാ​ര​ക​മാ​യ ല​ഹ​രി​യി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കും. അ​തി​നാ​ൽ സ്കൂ​ളു​ക​ളി​ലേ​ക്ക് ഇ​ത് പ​ക​ർ​ന്നു ന​ൽ​കു​വാ​നു​ള്ള ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച വെ​ക്കു​ന്ന ക​രു​ത​ൽ സൂം​ബ, യോ​ഗ ആ​ന്‍റ് ക​രാ​ട്ടെ സെ​ന്‍റ​റി െ ന്‍റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.

കൊ​ല്ലം ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ഉ​ള്ള ക​രു​ത​ൽ സൂം​ബ, യോ​ഗ ആ​ന്‍റ് ക​രാ​ട്ടെ സെ​ന്‍റ​റി​ൽ ന​ട​ന്ന സു​ന്ദ​ര കേ​ര​ളം പ​രി​പാ​ടി​യി​ൽ കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൂം​ബ​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി സ്ഥി​തി പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ടി െന്‍റ സൂം​ബ ഡാ​ൻ​സ് ഫി​റ്റ്ന​സ് െ ന്‍റ പ്ര​കാ​ശ​നം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി നി​ർ​വഹി​ച്ചു. പു​സ്ത​കം എം.​നൗ​ഷാ​ദ് എം ​എ​ൽ എ ​ഏ​റ്റു​വാ​ങ്ങി.​സാ​ഹി​ത്യ​കാ​ര​ൻ വി.​ടി.​കു​രീ​പ്പു​ഴ പു​സ്ത​കാ​വ​ത​ര​ണം ന​ട​ത്തി.

എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി, എം.​നൗ​ഷാ​ദ് എം ​എ​ൽ എ, ​ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ഫ്.​സേ​വ്യ​ർ വ​ലി​യ​വീ​ട്, സാ​ഹി​ത്യ​കാ​ര​ൻ വി. ​ടി. കു​രീ​പ്പു​ഴ, കാ​ഥി​ക​ൻ .വി ​വി. ജോ​സ് ക​ല്ല​ട, ഇ​പ്ലോ ഇ​ന്‍റർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാപ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ജ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, സാ​ഹി​ത്യ​കാ​ര​ൻ ശി​വ​രാ​ജ​ൻ കോ​വി​ല​ഴി​കം, ഇ​മ്‌​നാ ജോ​ർ​ജ് വ​ലി​യ​വീ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​രീ​പ്പു​ഴ മോ​ഹ​ന​ൻ, ഷി​ഹാ​ൻ വി​ക്ര​മ​ൻ​നാ​യ​ർ, എ​ച്ച്. ഷാ​ന​വാ​സ്‌, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, നൗ​ഷാ​ദ് മു​ഹ​മ്മ​ദ്‌, ജോ​സ​ഫ് എ​ഡ്‌​വേ​ർ​ഡ്, ടൈ​റ്റ​സ് ലൂ​ക്കോ​സ്, എ.​ജെ. ഡി​ക്രൂ​സ്, ബോ​ബ​ൻ ആ​ന്‍റ​ണി, ആ​ന്‍റ​ണി ബോ​യ് എ​ന്നി​വ​ർ​ക്ക് ഇ​പ്ലോ ഗ്ലോ​ബ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. സി​ൻ ജോ​സ്ഫി​ൻ ജോ​ർ​ജ്, ക​രാ​ട്ടെ ബ്ലാ​ക് ബെ​ൽ​റ്റ് സെ​ക്ക​ന്‍റ് ഡാ​ൻ നേ​ടി​യ സ്നേ​ഹ, ഫ​സ്റ്റ് ഡാ​ൻ നേ​ടി​യ എ​ഫ്രോ​ൺ ജോ​ർ​ജ് വ​ലി​യ​വീ​ട് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ക​രാ​ട്ടെ ഗ്രേ​ഡിം​ഗ് വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി.