പേ​രൂ​ര്‍​ക്ക​ട: ജി​ല്ല​യി​ലെ റോ​ഡു​ക​ള്‍ ആ​ധു​നി​ക നി​ല​വാ​രം കൈ​വ​രി​ച്ച​താ​യി മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. 12 കോ​ടി രൂ​പ ചെ​ല​വി​ല്‍ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്മാ​ര്‍​ട്ട് റോ​ഡാ​യി ന​വീ​ക​രി​ച്ച ശാ​സ്ത​മം​ഗ​ലം-​ഊ​ള​മ്പാ​റ-​പേ​രൂ​ര്‍​ക്ക​ട-​അ​മ്പ​ല​മു​ക്ക് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഈ ​പ്ര​വൃ​ത്തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ശാ​സ്ത​മം​ഗ​ലം-​പേ​രൂ​ര്‍​ക്ക​ട-​ഊ​ള​മ്പാ​റ-​അ​മ്പ​ല​മു​ക്ക് റോ​ഡി​ന് മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​മാ​ണു​ള്ള​ത്. എ​ല്ലാ വീ​ടു​ക​ളി​ലും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ഗ്യാ​സ് ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. വി.​കെ പ്ര​ശാ​ന്ത് എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.