ലഹരിക്കെതിരെ പ്രതിരോധം; അമൃതയിൽ ബോധവത്്കരണപരിപാടി
1564328
Monday, June 2, 2025 6:34 AM IST
അമൃതപുരി (കൊല്ലം): ലഹരിയുടെ ആസക്തി സമൂഹത്തിനെതിരെ ഉയർത്തുന്ന ഭീഷണിക്കെതിരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കേരളാ പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ബോധവൽക്കരണ പരിപാടിയിൽ തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അജിത ബീഗം , കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായൺ , കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ് .എൻ .ജ്യോതി, സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പാൾ അച്യുതാമൃത ചൈതന്യ, സി ഐ ആർ വിഭാഗം മേധാവി വിശ്വനാഥാമൃത ചൈതന്യ, സ്റ്റുഡന്റ് അഫയേഴ്സ് ചെയർമാൻ പ്രഫ.എ .ആർ .ജി .മേനോൻ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനുശേഷം നടന്ന ബോധവൽക്കരണ സെഷനിൽ മുഖ്യാതിഥികൾക്ലാസുകളെടുത്തു. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അതിഥികളുമായി സംവദിച്ചു.