പ്രവേശനോത്സവം
1564826
Wednesday, June 4, 2025 7:01 AM IST
ആര്യങ്കാവ് : പഞ്ചായത്തിലെ അങ്കണവാടികളുടെ പഞ്ചായത്തുതല പ്രവേശനോത്സവം ഗിരിജൻ നഗറിലെ 10-ാം നമ്പർ അങ്കണവാടിയിൽ നടന്നു.
വാർഡ് മെമ്പർ വി.എസ് .വിഷ്ണുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ് ഉദ്ഘാടനം ചെയ്തു.
അങ്കണവാടി ടീച്ചർ ശാന്തി, ഐസിഡിഎസ് സൂപ്പർവൈസർ അശ്വതി , ഉഷാമണി ,രേവമ്മ എന്നിവർ പ്രസംഗിച്ചു. അങ്കണവാടിയിൽ എത്തിയ കുട്ടികളെ സ്വീകരിക്കുകയും അങ്കണവാടിയിൽ നിന്നും സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ചാത്തന്നൂർ: ഉപജില്ലാതല പ്രവേശനോത്സവം, ചാത്തന്നൂർ പഞ്ചായത്തുതല പ്രവേശനോത്സവം എന്നിവ സെന്റ്ജോർജ് യുപി സ്കൂളിൽ ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ അധ്യ ക്ഷതവഹിച്ചു. ചടങ്ങിൽ എംഡി സ്കൂൾസ് മാനേജർ ഡോ. ഗബിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി, സ്ഥിരം സമിതി അധ്യക്ഷ സജീന നജിം,
പഞ്ചായത്ത് അംഗം ഷീബ മധു, ബിആർസി, ബിപിസി സജി റാണി, എഇഒ റോസമ്മ രാജൻ, പിടിഎ പ്രസിഡന്റ് എ.സിദ്ദിഖ് മൗലവി, എച്ച്എം ബെനിൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ആര്യങ്കാവ്: ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ വായന പുസ്തകങ്ങൾ നൽകി പ്രവേശനോത്സവം നടത്തി.വായന ലഹരി എന്ന സന്ദേശം ഉയർത്തിയാണ് നവാഗതരായ കുട്ടികൾക്കെല്ലാം പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളും പേനയും നൽകിയത്. നവാഗതരായ കുട്ടികളെ സ്കൂൾ അങ്കണത്തിൽ നിന്ന് വാദ്യമേളങ്ങളോടെ സ്വീകരിച്ച് ആനയിച്ചു.
തുടർന്നു നടന്ന പ്രവേശ നോത്സവ സമ്മേളനത്തിൽ സ്കൂൾ മാനേജറും ആര്യങ്കാവ് സെന്റ് മേരീസ് ഇടവക വികാരിയുമായ ഫാ. ഫിലിപ്പ് തയ്യിൽ അധ്യക്ഷത വഹിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ , പിടിഎ പ്രസിഡന്റ് ഷിബു മാത്യു, സ്കൂൾ വൈസ് ചെയർപേഴ്സൺ അമന്റാ ഷിബു, ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ്, സീനിയർ അസിസ്റ്റന്റ് വി.കെ. റോയ് എന്നിവർ പ്രസംഗിച്ചു.
കിഴക്കേ കല്ലട :ചിറ്റുമല എൽഎംഎസ് എൽപിഎസിലെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് ഉദ്ഘാടനം ചെയ്തു.
ചിറ്റുമല സിഎസ്ഐ പള്ളി വികാരി ഫാ.റ്റൈറ്റസ് അധ്യക്ഷത വഹിച്ചു. രൂപതാ കോർപറേറ്റ് മാനേജർ പ്രതിനിധി റവ. കെ. ജെയിംസൺ മുഖ്യസന്ദേശം നൽകി.
പഞ്ചായത്ത് അംഗം പ്രദീപ് കുമാർ, പിടിഎ പ്രസിഡന്റ് ഷിബു, സ്കൂൾ എച്ച്എം വിജയ ,സിജു എന്നിവർ പ്രസംഗിച്ചു. കിഴക്കേ കല്ലട ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും നടന്നു.
ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജി. ബിജു അധ്യക്ഷതവഹിച്ചു.
കൊല്ലം : പള്ളിത്തോട്ടം ഇൻഫന്റ് ജീസസ് എൽ പി സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടന്നു. ലോക്കൽ മാനേജർ ഫാ. ബെഞ്ചമിൻ, വാർഡ് കൗൺസിലർ ടോമി , പി ടിഎ പ്രസിഡന്റ് ബോസ്കോ ,ഹെഡ്മാസ്റ്റർ ബെന്നി എന്നിവർ പ്രസംഗിച്ചു.
പിടിഎ കമ്മിറ്റി കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി. ഒറ്റ പ്രസവത്തിലെ നാല് കുട്ടികളായ ജോബ്,ജോഷ്വാ ,ജൂവാൻ, ജെനിഫർ എന്നിവർ ഒരുമിച്ചു അക്ഷര ദീപം കൊളുത്തി . പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യആവിഷ്കാരം നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു.
കൊല്ലം: ഇടമുളയ്ക്കൽ എംഎസ്്സി എൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ. തോമസ് മരോട്ടിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് ചടങ്ങിൽ അധ്യക്ഷനായി. പുതിയതായി പ്രവേശനം നേടിയ കുട്ടികൾ അക്ഷരദീപം തെളിയിച്ചു. റിട്ട.ഹെഡ്മാസ്റ്ററും കവിയുമായ ബാലകൃഷ്ണൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ഷീജ ദിലീപ് പാഠപുസ്തക വിതരണം നടത്തി. മാതൃസമിതി പ്രസിഡന്റ് ഷെഫീന ബീവി യൂണിഫോം വിതരണം നടത്തി. സോണി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വരാജ് പുരുഷസ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം ഏരൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്ധ്യ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മാധ്യമ പ്രവര്ത്തകന് സുജിത് സുരേന്ദ്രന് മുഖ്യാതിഥിയായി.