മുടിവെട്ടാത്ത കുട്ടികളെ പുറത്ത് നിർത്തിയ സംഭവം: കൊല്ലം ആര്‍ഡിഡി അന്വേഷിക്കും
1565306
Friday, June 6, 2025 6:28 AM IST
കൊല്ലം : കൊട്ടിയം മൈലാപ്പൂരില്‍ മുടി നീട്ടി വളര്‍ത്തി എന്ന പേരില്‍ 14 പ്ലസ് ടു വിദ്യാർഥികളെ ക്ലാസിൽ നിന്ന് ഇറക്കി വിട്ടു എന്ന് ആരോപിക്കപ്പെട്ട സംഭവത്തിൽ കൊല്ലം ആര്‍ഡിഡി അന്വേഷണം നടത്തും.
റിപ്പോര്ട്ടി െ ന്റ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സ്കൂളുകള്‍ ഉറപ്പുവരുത്തണമെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ട്.
കൊല്ലം ഉമയനല്ലൂര്‍ മൈലാപ്പൂര് എകെഎം എച്ച്എസ്എസിലെ വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം മുടി വെട്ടിയില്ല എന്ന കാരണത്താൽ അധ്യാപകര്‍ ഗേറ്റിന് വെളിയില്‍ നിർത്തിയത് വിവാദസങ്ങൾക്ക് ഇടയാക്കിയിരുന്നു.