ച​വ​റ : പ​ട്ടാ​പ്പ​ക​ൽ ചോ​ല ജീ​ലാ​നി മ​സ്ജി​ദി​ൽ നി​ന്നും പു​തു​താ​യി സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​നി​ലെ സ്റ്റീ​ൽ ടാ​പ്പു​ക​ൾ മോ​ഷ​ണം പോ​യി. ന​മ​സ്കാ​ര​ത്തി​നു മു​ൻ​പ് ശു​ദ്ധി വ​രു​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന 12 ടാ​പ്പു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 12ന് ​ന​മ​സ്കാ​ര​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ളു​ക​ൾ ടാ​പ്പു​ക​ൾ ന​ഷ്ട​മാ​യി വി​വ​രം അ​റി​യു​ന്ന​ത്.

വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നും പൈ​പ്പി​ലേ​ക്ക് പോ​കു​ന്ന ജ​ലം ലോ​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ് ടാ​പ്പു​ക​ൾ അ​തി​വി​ദ​ഗ്ധ​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. ഒ​രു ടാ​പ്പി​ന് 1200 രൂ​പ വി​ല വ​രുമെന്ന് മ​സ്ജി​ദ് പ​രി​പാ​ല​ന ക​മ്മി​റ്റി ഭാരവാഹികൾ പ​റ​ഞ്ഞു. പോലീ​സി​ൽ പ​രാ​തി ന​ൽ​കി.