കൊ​ല്ലം: സ്‌​കൂ​ൾ തു​റ​ക്ക​ലി​ന് മു​ന്നോ​ടി​യാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. വ​ട​ക്കേ​വി​ള ക​ല്ലും​താ​ഴം അ​നു​ഗ്ര​ഹ ന​ഗ​ർ 95, ത​ട​വി​ള വീ​ട്ടി​ൽ സ​നൂ​ജ്(29) ആ​ണ് ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് അ​ടു​ത്ത​യാ​ഴ്ച സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കാ​ൻ ഇ​രി​ക്കെ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സി​റ്റി പ​രി​ധി​യി​ൽ ല​ഹ​രി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴം പു​ല​ർ​ച്ചെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​യി​നും​മൂ​ട് ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 12 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.
കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​ണ​ദേ​വ​ൻ, സി​പി​ഒ മാ​രാ​യ സു​ധീ​ന്ദ്ര​ൻ, ഷ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.