കൊ​ട്ടാ​ര​ക്ക​ര: ഓ​ടി വ​ന്ന കാ​റി​ന് തീ​പി​ടി​ച്ചു​. യാ​ത്ര​ക്കാ​ർ അ​പ​ക​ട​മി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. പു​ത്തൂ​ർ ചു​ങ്ക​ത്ത​റ​യി​ലാ​ണ് സം​ഭ​വം.

പു​ത്തൂ​രി​ൽ നി​ന്നും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നകാ​റി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന ക​ണ്ട് ഡ്രൈവർ കാർ സൈ​ഡി​ൽ ഒ​തു​ക്കി. യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങു​മ്പോ​ഴേ​ക്കും കാ​റി​ൽ നി​ന്നും തീ​യും പു​ക​യും പു​റ​ത്തേ​ക്കു വ​ന്നു.

ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​രും പു​ത്തൂ​ർ പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി തീ ​അ​ണ​ച്ചു. നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും ഇ​ട​പെ​ട​ൽ മു​ഖാ​ന്ത​രം വ​ലി​യ ഒ​രു അ​പ​ക​ടം ഒ​ഴി​വാ​യി .