കൊ​ല്ലം: പി.വി.അ​ൻ​വ​ർ യുഡിഎ​ഫു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഐക്യക​ണ്ഠേ​ന അം​ഗീ​ക​രി​ച്ച് എഐസിസി പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് എ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് കെപി സിസി മു​ൻ പ്ര​സി​ഡ​ന്‍റ് വി.എം.സു​ധീ​ര​ൻ.

നി​ല​മ്പൂ​രി​ലെ ജ​ന​ത പി​ണ​റാ​യി സ​ർ​ക്കാ​രി​ന് എ​തി​രെ വി​ധി എ​ഴു​തു​മെ​ന്നും നി​ല​മ്പൂ​രി​ലെ യുഡിഎ​ഫിന്‍റെ വി​ജ​യ​ത്തോ​ട് കൂ​ടി പി​ണ​റാ​യി സ​ർ​ക്കാ​രി​ന് അ​ന്ത്യം കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി. ​സി. വി​ഷ്ണു​നാ​ഥ് ഭാ​വി കോ​ൺ​ഗ്ര​സി െ ന്‍റ പ്ര​തീ​ക്ഷ​യാ​ണെ​ന്നും വി.എം.സു​ധീ​ര​ൻ കൂ​ട്ടി​ചേ​ർ​ത്തു.

കെപി സിസി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ പി.സി.വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ​ക്ക് ജി​ല്ലാ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെപിസിസി രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു​കൃ​ഷ്ണ, ജ​നറൽ സെ​ക്ര​ട്ട​റി എം.എം.ന​സീ​ർ, യു ​ഡിഎ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.സി.​രാ​ജ​ൻ, കെപി സിസി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ. ​ഷാ​ന​വാ​സ്ഖാ​ൻ, ഐഎ​ൻടിയുസി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ആ​ർഎ​സ്പി ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.എ​സ്. വേ​ണു​ഗോ​പാ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, എ​സ്. വി​പി​ന​ച​ന്ദ്ര​ൻ, തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ,

പി.ജ​ർ​മി​യാ​സ്, ആ​ർ.രാ​ജ​ശേ​ഖ​ര​ൻ, സൈ​മ​ൺ അ​ല​ക്‌​സ്, സൂ​ര​ജ് ര​വി, എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.എം.സ​ഞ്ജീ​വ് കു​മാ​ർ, വി.ടി.സി​ബി, ക​ല്ല​ട ഗി​രീ​ഷ്, ന​ടു​ക്കു​ന്നി​ൽ വി​ജ​യ​ൻ, കെ.ബേ​ബി​സ​ൺ, എ​ൽ.കെ. ​ശ്രീ​ദേ​വി, ബി​ന്ദു​ജ​യ​ൻ, സി.ആ​ർ.ന​ജീ​ബ്, എം.​വി.ശ​ശി​കു​മാ​ര​ൻ നാ​യ​ർ, അ​ല​ക്‌​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.