തൊടിയൂരിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
1563809
Saturday, May 31, 2025 6:34 AM IST
കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
വയോജനങ്ങൾക്ക് വീൽചെയറുകൾ,വാക്കറുകൾ,ശ്രവണസഹായി,കമ്മോട് ചെയറുകൾ എന്നിവയും ഭിന്നശേഷിക്കാർക്ക് സ്റ്റാറ്റിക് സൈക്കിൾ ശ്രവണസഹായി,സിപി വീൽചെയർ(സെറിബ്രൽ പാൾസി രോഗമുള്ളവർക്കുള്ള വീൽചെയർ),ശ്രവണസഹായിഎന്നിവയാണ് നൽകിയത്. 22 ഭിന്നശേഷിക്കാർക്കും 27 വയോജനങ്ങളും ഉൾപ്പടെ 49 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു.
എട്ട് ലക്ഷം രൂപയുടെ പ്രോജക്റ്റ് ആണ് ഇവർക്ക് വേണ്ടി പഞ്ചായത്ത് നടപ്പിലാക്കിയത്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബിന്ദു വിജയകുമാർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷാനിമോൾ പുത്തൻവീട്ടിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷബ്ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. ഇന്ദ്രൻ, തൊടിയൂർ വിജയകുമാർ, എൽ. സുനിത, പി. ആർ. സിന്ധു എന്നിവർ പ്രസംഗിച്ചു.അങ്കണവാടി ജീവനക്കാർ ചടങ്ങിന് നേതൃത്വം നൽകി.