കൊ​ല്ലം: മ​യ​ക്കു​മ​രു​ന്നി​ന് എ​തി​രാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും പ്ര​ചോ​ദ​നം ന​ൽ​കാ​നും ല​ക്ഷ്യംവെ​ച്ച് കെ ​എ​സ് ബി ​സി ജീ​വ​ന​ക്കാ​ർ നി​ർ​മി​ച്ച ട്ര​ഗ്‌​സ് എ​ൻ​ഡ് ആ​ൾ ഡ്രീം​സ് ( ഡെ​ഡ്) എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​ർ ഷോ ​റി​ലീ​സ് ജൂ​ൺ ഒ​ന്നി​ന് രാ​വി​ലെ 11 ന് ​ശ്രീ​നാ​രാ​യ​ണ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കും.

കൊ​ല്ലം വെ​യ​ർ ഹൗ​സി​ലെ അ​സി​സ്റ്റ​ന്‍റ് വി .​ആ​ർ .ശ്യാ​മാ​ണ് ഇ​തി​ന്‍റെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. എ. ​കെ. മാ​രൂ​ർ ആ​ണ് സം​വി​ധാ​നം. അ​നൂ​പ്, സി​ൽ​വ​ർ, മ​ൻ​സൂ​ർ,വി. ​ശ്യാം, ശ്യാം​ദാ​സ് , അ​ൽ​സി​ങ്, അ​നൂ​ബ് വി. ​രാ​ജ് എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. കെ ​എ​സ് ബി ​സി യി​ലെ ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് ഇ​തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​നം കെ ​എ​സ് ബി ​സി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ന്‍റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി നി​ർ​വ​ഹി​ക്കും. വെ​യ​ർ ഹൗ​സ് മാ​നേ​ജ​ർ എ​സ്. വി​പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​ൻ , ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി. ​അ​ജോ​യ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​സി. ബൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​നൂ​പ്, മ​ൻ​സൂ​ർ, സി​ൽ​വ​ർ, ശ്യാം ​,ഡി .​ശ്യാം​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.