കൊ​ല്ലം : സ്കൂ​ൾ തു​റ​ന്ന് ര​ണ്ടാ​ഴ്ച പാ​ഠ പു​സ്ത​ക​ങ്ങ​ൾ മാ​റ്റി വെ​ച്ച് കു​ട്ടി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ണ പ​രി​പാ​ടി​ക​ളാ​ണ് ക്ലാ​സ് മു​റി​ക​ളി​ൽ ന​ട​ക്കേ​ണ്ട​തെ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ന് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് കേ​ര​ള എ​യ്ഡ​ഡ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി. ഇ​ന്ദു​ലാ​ൽ അ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ അ​ധ്യാ​പ​ക​ർ​ക്ക് കൃ​ത്യ​മാ​യ മോ​ഡ്യൂ​ളു​ക​ൾ ന​ൽ​കു​ക​യോ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ര​ണ്ട് ആ​ഴ്ച​ക്കാ​ല​ത്തെ പ​ഠ​നം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​തു​വ​രെ​യും വ്യ​ക്‌​ത​മാ​യ ഒ​രു കാ​ഴ്ച​പ്പാ​ട് അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​രാ​ജ​യ​മാ​ണ് കാ​ണി​ക്കു​ന്ന​ത്.

ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്‌​ധ​രെ ഉ​ൾ​പ്പെ​ടു​ത്തി വ്യ​ക്ത​മാ​യ പ്ലാ​നിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ത് പ​രാ​ജ​യ​മാ​യി​രി​ക്കു​മെ​ന്നു കെ ​എ റ്റി ​എ കൊ​ല്ലം ജി​ല്ലാ പ്ര​വ​ർ​ത്ത​ന ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്ക​വെ എ. ​വി. ഇ​ന്ദു​ലാ​ൽ പ​റ​ഞ്ഞു.

മെ​ഡി​സെ​പ്പ് തു​ട​രു​ന്ന​തി​ലെ അ​വ്യ​ക്ത​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കെ ​എ റ്റി ​എ കൊ​ല്ലം ജി​ല്ലാ പ്ര​വ​ർ​ത്ത​ന ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. അ​ജി​ത​കു​മാ​രി- പ്ര​സി​ഡ​ന്‍റ്, മാ​മൂ​ട് രാ​ധാ​കൃ​ഷ്ണ പി​ള്ള -സെ​ക്ര​ട്ട​റി, ഡി. ​അ​നി​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ല​ക്സ് പി ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​ശ്രീ പ്ര​കാ​ശ്, സാ​സ്ഥാ​ന ട്ര​ഷ​റ​ർ പി.​ആ​ർ.​അ​നി​ൽ​കു​മാ​ർ , എ​സ്. രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​സ്. അ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.