കൊ​ല്ലം: ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വി​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ലോ​ക​മെ​ങ്ങും നൂ​റോ​ളം വേ​ദി​ക​ളി​ലാ​യി ന​ട​ത്താ​റു​ള്ള ലോ​ക ക്വി​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ജൂ​ൺ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ന്ത്യ​യി​ൽ എ​ട്ട് വേ​ദി​ക​ളി​ലാ​യി ന​ട​ത്തും.

കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നീ നാ​ല് ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ത് കൂ​ടാ​തെ കോ​യ​മ്പ​ത്തൂ​ർ, ബം​ഗ​ളു​രു, അ​മ​രാ​വ​തി (ആ​ന്ധ്ര​പ്ര​ദേ​ശ്), ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ത്സ​രം ന​ട​ക്കും. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വി​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ഏ​ഷ്യ​യു​മാ​യി (ഐ ​ക്യൂ എ - ​ഏ​ഷ്യ) സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​യി​ൽ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​വും ക്യൂ ​ഫാ​ക്ട​റി​യു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​ൻ, കൊ​ല്ലം അ​മൃ​ത​പു​രി അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്, കൊ​ച്ചി ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ർ​ട്സ് ആ​ന്‍ഡ് സ​യ​ൻ​സ് കാ​മ്പ​സ്, കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്നു​ള്ള അ​മൃ​ത വി​ദ്യാ​ല​യം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ലോ​ക ക്വി​സ് ചാ​മ്പ്യ​ൻ​ഷി​പ്പി െ ന്‍റ കേ​ര​ള​ത്തി​ലെ വേ​ദി​ക​ൾ.

ലോ​ക​മെ​മ്പാ​ടും നൂ​റി​ല​ധി​കം വേ​ദി​ക​ളി​ലാ​യി ഒ​രേ സ​മ​യം ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് പ​തി​ന​ഞ്ചാം ത​വ​ണ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. ശാ​സ്ത്രം, ച​രി​ത്രം, കാ​യി​കം, വി​നോ​ദം, തു​ട​ങ്ങി​യ എ​ട്ട് വി​ഷ​യ​ങ്ങ​ളി​ലാ​യി 240 ചോ​ദ്യ​ങ്ങ​ളു​മാ​യി മൂ​ന്ന് മ​ണി​ക്കൂ​ർ എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ പ്രാ​യ വി​ദ്യാ​ഭ്യാ​സ ഭേ​ദ​മെ​ന്യേ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന എ​ഴു​ത്ത് പ​രീ​ക്ഷ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് 240 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ബു​ക് ല​റ്റും കൂ​ടാ​തെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റും, ടോ​ട്ട​ൽ സ്കോ​റി​ന​നു​സ​രി​ച്ചു​ള്ള ലോ​ക റാ​ങ്കിം​ഗും ല​ഭി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 200 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ ​ഓ​ൺ​ലൈ​ൻ ആ​യി അ​ട​ച്ച് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ജൂ​ൺ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ എ​ത്ത​ണം.

ഡ​ബ്ള്യു​ക്യൂ സി 2025 ​ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി താ​ഴെ കാ​ണു​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കാം.amrita.link/quiz ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ ആ​റ് ആ​ണ്. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും +91 8848214565 എ​ന്ന ന​മ്പ​റി​ലോ, [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലോ ബ​ന്ധ​പ്പെ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.iqa.asia എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.