കൊ​ല്ലം: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക്വ​യി​ലോ​ൺ സൗ​ത്തി​ന്‍റെ​യും, ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ക​ര​ൾ രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ന്നു. ഫൈ​ബ്രോ സ്കാ​ൻ, പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യം എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു. 150 ഓ​ളം അ​ഭി​ഭാ​ഷ​ക​ർ​ക്കാ​യി​ട്ടാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് പി. ​മാ​യാ​ദേ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഓ​ച്ചി​റ എ​ൻ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. ര​ഞ്ജി​ത്ത് നാ​ഥ​ൻ നേ​തൃ​ത്വ​വും ന​ൽ​കി.

ഡോ. ​ജി​ബി​ൻ, കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. എ. ​കെ. മ​നോ​ജ്, ക്വ​യി​ലോ​ൺ സൗ​ത്ത് റോ​ട്ട​റി ക്ല​ബ്‌ ട്ര​ഷ​റ​ർ വൈ​ശാ​ഖ്, ത​ബി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഷി​ബു റാ​വു​ത്ത​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.