ലഹരിവിരുദ്ധ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം
1563812
Saturday, May 31, 2025 6:34 AM IST
ചാത്തന്നൂർ : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ ജില്ലാ തല ലഹരി വിരുദ്ധ കാമ്പയിൻ നടത്തി. ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആന്റ്ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കാമ്പയിന്റെ ഉദ്ഘാടനം ജി. എസ്. ജയലാൽ എം എൽ എ നിർവഹിച്ചു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അഡൾറ്റ് വിഭാഗം ജില്ലാ കമ്മിഷണർ അലക്സ്. പി. വർഗീസ് അധ്യക്ഷനായിരുന്നു.
ജി വി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി, ജില്ലാ എക്സിക്യൂട്ടീവ് വി. ജെ. വിജയകൃഷ്ണൻ നായർ, ലോക്കൽ അസോസിയേഷൻ ഭാരവാഹി സജിത, ജില്ലാ സെക്രട്ടറി ആർ. ഹിതേഷ് , ലോക്കൽ അസോസിയേഷൻ ട്രഷറര്‍ സതീഷ് , എന്നിവർ പ്രസംഗിച്ചു. അനിൽകുമാർ ക്ലാസ്നയിച്ചു.