കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ പ്രവേശനോത്സവം
1563573
Friday, May 30, 2025 6:06 AM IST
കൊട്ടാരക്കര : കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ പ്രവേശനോത്സവം വിവിധ ചടങ്ങുക
ളോടെ നടന്നു.
ഡോ.സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.ഏബ്രഹാം കരിക്കത്തിന്റെ അധ്യക്ഷതയിൽ റവ.മോൻസി മാത്യു , പി.കെ.രാമചന്ദ്രൻ , ഷിബി ജോൺസൻ , അജില ലാൽകുമാർ, ദീപ തങ്കച്ചൻ, ഏഞ്ചല എബി, ലിഖിത മറിയം യോഹന്നാൻ ,
ദിയ റോയ്, വി .എസ്.വീണ എന്നിവർ പ്രസംഗിച്ചു. ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ 10,12 ക്ലാസുകളിലെ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു.