കൊ​ല്ലം: ഓ​ച്ചി​റ ക്ലാ​പ്പ​ന​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (25), കു​ല​ശേ​ഖ​ര​പു​രം നീ​ലി​ക്കു​ളം ആ​ല​ക്കോ​ട് കി​ഴ​ക്ക​തി​ൽ അ​ഭി​ജി​ത്ത് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യും പ​ത്ത് ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മൂ​ന്നാം പ്ര​തി ക​രു​നാ​ഗ​പ്പ​ള്ളി പാ​ട്ട​ത്തി​ൽ ക​ട​വ് പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ ശ്രീ​ക്കു​ട്ട​നെ(30) പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.