അ​ഞ്ച​ൽ: സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജി െ ന്‍റ പു​തി​യ ബ​ർ​സാ​റാ​യി ഫാ. ​ക്രി​സ്റ്റി ച​രു​വി​ള​യെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ നി​യ​മി​ച്ചു. ആ​യൂ​ർ ചെ​റു​പു​ഷ്പ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ബ​ർ​സാ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് പു​തി​യ ചു​മ​ത​ല​യി​ലേ​ക്ക് നി​യ​മ​നം.

അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജി െ ന്‍റ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ടി​യാ​ണ് പു​തി​യ ബ​ർ​സാ​ർ.​അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ലാ വി​കാ​രി​യും സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ ബ​ർ​സാ​റു​മാ​യ ബോ​വാ​സ് മാ​ത്യു, ജോ​ൺ കാ​ര​വി​ള കോ​ർ എ​പ്പി​സ്കോ​പ്പാ,

ആ​യൂ​ർ ചെ​റു​പു​ഷ്പ സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ജോ​ൺ പാ​ല​വി​ള​കി​ഴ​ക്കേ​തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​രു​ൺ ഏ​റ​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മു​ൻ ബ​ർ​സാ​ർ ഫാ. ​ജി​നോ​യ് മാ​ത്യു, കോ​ള​ജിെന്‍റ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​നി​ഷാ തോ​മ​സ്, ഫാ. ​ബോ​വാ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.