പെൻഷൻകാർക്ക് ഡിഎ കുടിശിക ഉടൻ അനുവദിക്കണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്
1549896
Thursday, May 15, 2025 6:13 AM IST
കൊല്ലം: പെൻഷൻകാർക്ക് അനുവദിച്ച ഡിഎ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
11-ാം ശമ്പള പരിഷ്ക്കരണത്തിലെ തടഞ്ഞു വെച്ച ഏഴു ഗഡു ഡിഎ കുടിശിക അനുവദിക്കുക, 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.ബി.ശശിധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി. മാർട്ടിൻ, ആർ.മുരളീധരൻ പിള്ള, സൈമൺ ബേബി, സജി ജോൺ, എം.സി .ജോൺസൻ, എ.ആർ.കൃഷ്ണകുമാർ, ഇരിങ്ങൂര് യോഹന്നാൻ, എ. ഷറഫുദീൻ, ബി. രാജരാജേശ്വരി അമ്മ, വി.ജോയ്, സി.കെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.