കൊ​ല്ലം: സി​റ്റി പോ​ലീ​സ് ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ട്രാ​ന്‍​സ് സെ​ന്‍​സി​റ്റൈ​സേ​ഷ​ന്‍ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് അം​ഗം ശ്യാ​മ എ​സ്.​പ്ര​ഭ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കൊ​ല്ലം സി​റ്റി ജി​ല്ലാ പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കി​ര​ണ്‍ നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളോ​ടു അ​നു​ഭാ​വ പൂ​ർ​ണ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നു നി​ര​വ​ധി മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി​യും കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും ആ​ണ്‍-​പെ​ണ്‍ ലിം​ഗ വ്യ​ത്യാ​സ ഇ​ല്ലാ​തെ എ​ല്ലാ​വ​രെ​യും തു​ല്യ​രാ​യി കാ​ണാ​നും അ​വ​രോ​ട് അ​നു​ഭാ​വം പൂ​ര്‍​വം പെ​രു​മാ​റ​ണ​മെ​ന്നും ശ്യാ​മ എ​സ്. പ്ര​ഭ പ​റ​ഞ്ഞു.

70-ല്‍ ​അ​ധി​കം ജ​ന്‍​ഡ​റു​ക​ള്‍ ലോ​ക​ത്തു​ള്ള​തും ഇ​തി​ന്‍റെ എ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ല്‍ ട്രാ​ന്‍​സ്ജ​ന്‍​ഡേ​സി​നോ​ട് ന​മ്മ​ള്‍ വ​ള​രെ​യ​ധി​കം ക​രു​ത​ലും അ​വ​രോ​ട് മു​ന്‍​വി​ധി​യോ​ടു​ള്ള തെ​റ്റാ​യ ധാ​ര​ണ​ക​ള്‍ മാ​റ്റ​ണ​മെ​ന്നും, അ​വ​ർ​ക്ക് ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​താ​ണെ​ന്നും ശ്യാ​മ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും അ​റി​വു​ക​ളി​ലൂ​ടെ​യും പ​ങ്കു​വ​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി അ​ഞ്ജ​ലി ഭാ​വ​ന ,സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സി​പി പ്ര​ദീ​പ്കു​മാ​ര്‍, കൊ​ല്ലം എ​സി​പി ഷെ​രീ​ഫ്, ചാ​ത്ത​ന്നൂ​ര്‍ എ ​സി​പി സി.​എ​സ്.​ഹ​രി, ഡി​സി​ആ​ര്‍​ബി എ​സി​പി എ.​ന​സീ​ര്‍, ഡി​സി​ബി എ​സി​പി ബി​നു ശ്രീ​ധ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രും ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു.