കൊ​ല്ലം : പൊ​തുജ​നാ​ഭി​പ്രാ​യം സ്വ​രൂ​പി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന നി​ർ​ദേശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കെ.എ​ൻ.ബാ​ല​ഗോ​പാ​ൽ. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വ​ര പൊ​തു​ജ​ന​സ​മ്പ​ർ​ക്ക വ​കു​പ്പി​ന്‍റെ ഏ​കോ​പ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള' ആ​ശ്രാ​മം മൈ​താ​ന​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും വ​യ​നാ​ട്ടി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി​യ മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.

മേ​യ​ർ ഹ​ണി ബഞ്ചമിൻ, എം. നൗ​ഷാ​ദ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്‌ട​ർ എ​ൻ. ദേ​വി​ദാ​സ്, ഡ​പ്യൂ​ട്ടി മേ​യ​ർ എ​സ്.ജ​യ​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​ൻ, റൂ​റ​ൽ എ​സ്പി ​സാ​ബു മാ​ത്യു, എഡിഎം ​ജി.നി​ർ​മ​ൽ കു​മാ​ർ, ഐ ​ആ​ൻ​ഡ് പിആ​ർഡി ​മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ടർ കെ.എ​സ്. ശൈ​ലേ​ന്ദ്ര​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ.ഹേ​മ​ന്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.