ച​വ​റ : കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ച​വ​റ ഐ​ആ​ർ​ഇ ലി​മി​റ്റ​ഡി​ന്‍റെ സാ​മൂ​ഹിക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ച​വ​റ കാ​രു​ണ്യ​ദീ​പം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പും ക​ണ്ണ​ട വി​ത​ര​ണ​വും ന​ട​ത്തി.​

തി​രു​ന​ൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ്സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പും ക​ണ്ണ​ട​വി​ത​ര​ണ​വും ന​ട​ത്തി​യ​ത്.

ക്യാ​മ്പി​ൽ നി​ന്നും 72 പേ​രെ തി​മി​ര ശ​സ്ത്ര​ക്രി​യ​ക്കാ​യി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഐ​ആ​ർ​ഇ​എ​ൽ ജ​ന​റ​ൽ മാ​നേ​ജ​റും യൂ​ണി​റ്റ് മേ​ധാ​വി​യു​മാ​യ എ​ൻ.എ​സ്.അ​ജി​ത് ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കാ​രു​ണ്യ ദീ​പം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ അം​ബ്രോ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ചീ​ഫ് മാ​നേ​ജ​ർ ഭ​ക്ത​ദ​ർ​ശ​ൻ , ഫാ. ​ജോ​ളി എ​ബ്ര​ഹാം , ലൂ​ർ​ദ് മാ​താ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പെ​ചു​ള മേ​രി , അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി ക്യാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ ഹേ​മ​ച​ന്ദ്ര​ൻ , സേ​വ്യ​ർ അ​ലോ​ഷ്യ​സ്‌ , മാ​ൽ​ക്കം മ​യൂ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .