അ​ന്ധ​ത​യെ തോ​ൽ​പ്പി​ച്ച് ഡോ​ക്ട​റേ​റ്റ്
Sunday, February 5, 2023 9:28 PM IST
അ​രൂ​ർ: കാ​ഴ്ച പ​രി​മി​തി​യെ തോ​ൽ​പ്പി​ച്ച് അ​രൂ​ർ സ്വ​ദേ​ശി യു​വാ​വി​ന് മ​ല​യാ​ള വ്യാ​ക​ര​ണ​ത്തി​ൽ ഡോ​ക്ട​റേ​റ്റ്. ചോ​മ​യി​ൽ ഇ​ല്ലം വൈ​ഷ്ണ​വ​ത്തി​ൽ മു​ൻ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ  സി.​വി. ബാ​ല​കൃ​ഷ്ണന്‍റെയും ര​തീ​ദേ​വി​യു​ടെ​യും മ​ക​നാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ സി.​ബി.  വി​ഷ്ണു​പ്ര​സാ​ദ്.
വ്യാ​ക​ര​ണ സം​വ​ർ​ഗ​ങ്ങ​ളു​ടെ പ്ര​യോ​ഗ​വും പ്ര​ക​ര​ണ​വും ബ​ഷീ​ർ കൃ​തി​ക​ളി​ൽ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് വി​ഷ്ണു​പ്ര​സാ​ദ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്.
കാ​ഴ്ചശ​ക്തി പ​രി​മി​ത​മാ​യി മാ​ത്ര​മു​ള്ള വി​ഷ്ണു​പ്ര​സാ​ദ് നി​ല​വി​ൽ മ​ര​ട് മാ​ങ്കാ​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്. സ​ർ​ക്കാ​ർ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ല​ഭി​ക്കാ​നു​ള്ള എ​ല്ലാ യോ​ഗ്യ​ത​യും സം​വ​ര​ണ​വും ഉ​ണ്ടാ​യി​ട്ടും അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​നു പ​രി​ഭ​വ​മു​ണ്ട് . ഗൈ​ഡായ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ലെ  ഡോ. ​ജോ​സ​ഫ് സ്ക്ക​റി​യ​യു​ടെ കീ​ഴി​ലാ​ണ് വി​ഷ്ണു പ്ര​സാ​ദ്   ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. കാ​ഴ്ച പ​രി​മി​ത​മെ​ങ്കി​ലും ഉ​ൾ​ക്കാ​ഴ്ച​യു​ടെ കാ​ര്യ​ത്തി​ൽ മി​ക​വ് പ്ര​ക​ടി​പ്പി​ച്ച് എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണ് 33 കാ​ര​നാ​യ വി​ഷ്ണു​പ്ര​സാ​ദ്.