ചേർത്തല: തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വലിയനോമ്പ് തീർഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
വിശുദ്ധവാര നാളിൽ തീർഥാടകർക്ക് ചൂടിനെ അതിജീവിക്കുവാൻ പള്ളി മൈതാനം മുഴുവൻ ഹൈടെക് പന്തലുകളുടെ കാൽനാട്ടുകർമം നടന്നു. തങ്കി പള്ളി വികാരി ഫാ. ജോർജ് എടേഴത്തും കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറയും ചേർന്ന് നിർവഹിച്ചു. സഹവികാരി ഫാ. ലോബോ ലോറൻസ് ചക്രശേരി അധ്യക്ഷത വഹിച്ചു. തിലകൻ കൈലാസം, കെ.പി. ആഘോഷ് കുമാർ, രാധാകൃഷ്ണൻ തേറാത്ത്, ദീപു ജോസഫ്, റ്റി.ഡി. മൈക്കിൾ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് വെട്ടയ്ക്കൽ സ്വർഗാരോപിത മാതാപള്ളിയിൽനിന്ന് തങ്കി പള്ളിയിലേക്ക് ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ പാപപരിഹാര കുരിശിന്റെ വഴി നടത്തി ദിവ്യബലിയോടെ സമാപിച്ചു.