മങ്കൊമ്പ്: വിമുക്തഭടന്മാരുടെ ജന്തർമന്തിറിൽ നടക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രാമങ്കരി പഞ്ചായത്തിലെ വിമുക്തഭടന്മാർ കുട്ടനാട് തഹസിൽദാർക്ക് നിവേദനം സമർപ്പിച്ചു.
വിമുക്തഭടന്മാരുടെ ഒരേ റാങ്ക് ഒരേ പെൻഷനിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നുവരുന്ന സമരത്തിന്റെ 100-ാം ദിവസമാണ് നിവേദനം സമർപ്പിച്ചത്. എം.എസ്. കരുണാകരൻ, മാത്തുക്കുട്ടി കഞ്ഞിക്കര, സണ്ണിച്ചൻ, ജേക്കബ് തോമസ്, ജയചന്ദ്രൻ, സുരേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.