കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കുത​ല അ​ദാ​ല​ത്ത് നാ​ളെ
Tuesday, June 6, 2023 10:43 PM IST
ആ​ല​പ്പു​ഴ: മ​ന്ത്രി​മാ​രു​ടെ കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കുത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്താ​യ ക​രു​ത​ലും കൈ​ത്താ​ങ്ങും നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ പ​രാ​തി​ക​ള്‍ ന​ല്‍​കാം. മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​കും. എം​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം​എ​ല്‍​എ​മാ​രാ​യ തോ​മ​സ് കെ. ​തോ​മ​സ്, യു. ​പ്ര​തി​ഭ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.