ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഡ്രാ​ഗ​ൺ ബോ​ട്ട് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ച​മ്പ​ക്കു​ളം​കാ​ര​ൻ
Monday, September 25, 2023 9:44 PM IST
ആ​ല​പ്പു​ഴ: 19-ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഡ്രാ​ഗ​ൺ ബോ​ട്ട് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ മ​ല​യാ​ളി​യും. ച​മ്പ​കു​ളം സ്വ​ദേ​ശി ടോം ​ജോ​സ​ഫാണ് ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഡ്രാ​ഗ​ൺ ബോ​ട്ട് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഡ്രാ​ഗ​ൺ ബോ​ട്ട് ഇ​ന്ത്യ ആ​ൻ​ഡ് ട്രെ​ഡി​ഷ​ണ​ൽ സ്പോ​ർ​ട്സ് ഫെ​സ്റേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നും കൂ​ടി​യാ​ണ്.

ഇ​ന്‍റർ​നാ​ഷ​ണ​ൽ ഡ്രാ​ഗ​ൺ ബോ​ട്ട് ഫെ​ഡ​റേ​ഷ​ൻ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി മെ​ംബർ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം മൂ​ന്നു വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലും മൂ​ന്നു ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും റ​ഫ​റിയാ​യി​ട്ടു​ണ്ട്. ച​മ്പ​കു​ളം ന​ടു​വി​ലെ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​യ ഇ​ദ്ദേ​ഹം, ഇ​ന്ത്യ​ൻ എ​യ​ർഫോ​ഴ്‌​സി​ൽ ഇ​രു​പ​തുവ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​റായി സേ​വ​നം ചെ​യു​ന്നു.