പുസ്തകോത്സവം മേയ് 22 മുതൽ
1561242
Wednesday, May 21, 2025 5:04 AM IST
ആലപ്പുഴ: ജില്ലാ ലൈബ്രറി വികസനസമിതിയുടെ ആഭിമുഖ്യത്തിലുള്ള പുസ്തകോത്സവം 22 മുതൽ 24 വരെ ആലപ്പുഴ എസ് ഡി കോളജിൽ എം.ടി. വാസുദേവൻ നായർ നഗറിൽ സംഘടിപ്പിക്കുന്നു. 80 ലധികം പ്രസാധകരുടെ പുതിയ പുസ്തകങ്ങൾ വിൽപനയ്ക്കെത്തും. 22ന് രാവിലെ പുസ്തകോത്സവം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.
അലിയാർ എം. മാക്കിയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ, ആലപ്പുഴ എസ്ഡി കോളജ് പ്രിൻസിപ്പൽ ഡോ. കെ.എച്ച്. പ്രേമ എന്നിവർ മുഖ്യാതിഥികളാകും. ആദ്യ വില്പന കെഎസ്ഡിപി ചെയർമാൻ സി.ബി. ചന്ദ്രബാബു നിർവഹിക്കും.