മാ​വേ​ലി​ക്ക​ര: താ​ലൂ​ക്കി​ല്‍ ഇ​ന്നു 13 വീ​ടു​ക​ള്‍​ക്കുകൂ​ടി ഭാ​ഗി​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. നൂ​റ​നാ​ട് വി​ല്ലേ​ജി​ല്‍ ക​റ്റാ​നം, വ​ള്ളി​കു​ന്നം 2വീ​തം, ചു​ന​ക്ക​ര, താ​മ​ര​ക്കു​ളം, ത​ഴ​ക്ക​ര, തൃ​പ്പേ​രും​തു​റ, പാ​ല​മേ​ല്‍, മാ​വേ​ലി​ക്ക​ര ഒ​ന്നു​വീ​തം വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

മാ​വേ​ലി​ക്ക​ര മു​നി​സി​പ്പൽ ഓ​ഫീ​സി​ന് മു​ന്‍​പി​ലെ ഇ​രു​നി​ല വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന് മു​ക​ളി​ലേ​ക്കും സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കും ഇ​ട​ശേ​രി​ക്കാ​വി​ല്‍ നി​ന്നു വ​ന്‍ മ​ര​ങ്ങ​ള്‍ വീ​ണ് കെ​ട്ടി​ട​ത്തി​ന് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി.

മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​വീ​ണ് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. അ​ച്ച​ന്‍ കോ​വി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തുമൂലം തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. നി​ല​വി​ല്‍ ഒ​രു ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്നു. 5 കു​ടും​ബ​ങ്ങ​ളി​ലെ 21 പേ​ര്‍ ക്യാ​മ്പി​ലുണ്ട്.