നൂറനാട് സ്പെഷാലിറ്റി ആശുപത്രിയിലെ ചോർച്ച: സൂപ്രണ്ടിനെ ഉപരോധിച്ചു
1563642
Friday, May 30, 2025 11:59 PM IST
ചാരുംമൂട് : ജനുവരിയിൽ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത നൂറനാട് ലെപ്രസി സാനിറ്റോറിയം വളപ്പിലെ സ്പെഷാലിറ്റി ആശുപത്രിക്കെട്ടിടം ചോർന്നൊലിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
നബാർഡിന്റെ സഹായത്തോടെ 23.53 കോടി രൂപ വിനിയോഗിച്ചു നിർമിച്ച കെട്ടിടത്തിന്റെ മുകൾഭാഗം മുഴുവൻ ചോർന്ന് രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതിനു ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സമരം നടത്തിയത്.
കോൺഗ്രസ് നേതാക്കളായ കോശി എം. കോശി, കെ.ആർ. മുരളീധരൻ, ജി. ഹരിപ്രകാശ്, ജി. വേണു, എം.ആർ. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.