ചേ​ർ​ത്ത​ല: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ വൈ​ക്കം- ചേ​ർ​ത്ത​ല മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​രോ​ഗ​തി​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ദ​ർ​ശ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചേ​ർ​ത്ത​ല സ​ഹൃ​ദ​യ മേ​ഖ​ല ഓ​ഫീ​സി​ൽ ന​ട​ന്ന സ​മ്മേ​ള​നം ദ​ലീ​മ ജോ​ജോ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ൽ, സ​ഹൃ​ദ​യ റീ​ജണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സ​ണ്ണി ഇ​ര​വി​മം​ഗ​ലം, സ​ഹൃ​ദ​യ അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി​ൻ മ​ന​യം​പി​ള്ളി, സി​സ്റ്റ​ര്‍ ജൂ​ലി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ഒ. മാ​ത്യൂ​സ്, നി​ഷേ​ൽ, മാ​ർ​ട്ടി​ൻ വ​ർ​ഗീ​സ്, ഡോ. ​ഹെ​ന എ​ന്നി​വ​ർ പ്രസംഗിച്ചു.