ട്രെയിന്‍ വൈകിയ സംഭവം: ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാല്‍ എംപി
1563159
Thursday, May 29, 2025 3:13 AM IST
അമ്പലപ്പുഴ: ട്രെയിന്‍ വൈകി യാത്രക്കാര്‍ ദുരിതത്തിലായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാല്‍ എംപി.
കണക്ഷനായി ഓടുന്ന എറണാകുളം -ആലപ്പുഴ പാസഞ്ചര്‍ വരുന്നതിന് മുന്‍പായി ആലപ്പുഴ-കൊല്ലം മെമു ആലപ്പുഴയില്‍നിന്ന് പുറപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്നും കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്മാന് സതീഷ് കുമാറിനു കത്തുനല്‍കി.