ചെങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ൽ ശ​ക്ത​മാ​യ ചു​ഴ​ലിക്കാ​റ്റി​ൽ വ​ൻ നാ​ശ​ന​ഷ്ട​ം. പു​ലി​യൂ​ർ, തി​രു​വ​ൻ വ​ണ്ടൂ​ർ, ആ​ല, പാ​ണ്ട​നാ​ട്, വെ​ൺ​മ​ണി, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ൻ​ നാ​ശന​ഷ്ട​മുണ്ടാ​യി. പു​ലി​യൂ​ർ ചി​റ​യി​ൽ പ​ടി​യി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വീ​ടു​പ​ണി കാ​ര​ണം താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ താ​മ​സി​ച്ചു വ​ന്ന ആ​ല നെ​ടു​വ​രം​കോ​ട് തോ​ട്ടു​മേ​യ​ത്തി​ൽ മോ​ഹ​ന​ന്‍റെ ( 52 ) വ​ല​ത്തെ തോ​ളി​ൽ സ​മീ​പ​ത്തുനി​ന്ന മ​രം വീ​ണ് കൈ​യ്ക്കു പ​രിക്കുപ​റ്റി.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി തൂ​ണു​ക​ളു​ടെ മു​ക​ളി​ൽ മ​രം വീ​ണ് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. തി​രു​വ​ൻ​വ​ണ്ടൂ​ർ ഇ​ര​മ​ല്ലി​ക്ക​ര ശ്രീ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ അ​ര​യാ​ൽ ശി​ഖ​ര​ങ്ങ​ൾ ശ​ക്ത​മാ​യ കാ​റ്റുമൂ​ലം റോ​ഡി​ലേ​ക്ക് വീ​ണ് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബേ​ബി സ്റ്റോ​ഴ്സ് സ്റ്റേ​ഷ​ന​റി ക​ട​യു​ടെ മു​ക​ളി​ലേ​ക്ക് പ്ലാ​വ് ഒ​ടി​ഞ്ഞുവീ​ണ് ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ഷീ​റ്റ് ത​ക​ർ​ന്നു. വെ​ൺ​മ​ണി ക​ല്യാ​ത്ര ദേ​വീ ക്ഷേ​ത്ര​ത്തി​ന്‍റെ ഓ​ടു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു. മാ​ന്നാ​ർ -ചെ​ങ്ങ​ന്നൂ​ർ റോ​ഡി​ൽ പു​ലിയൂ​ർ പാ​ല​ച്ചു​വ​ട് ജം​ഗ്ഷ​നി​ൽ പാ​ല മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.